രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരെ കേരളം പ്രതിരോധത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ 327 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന കേരളത്തിന് അവസാന ദിനം തുടക്കത്തിലെ പ്രഹരമേറ്റു. നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്കോറില്‍ ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലാണ്. മൂന്ന് റണ്‍സെടുത്ത് സച്ചിന്‍ ബേബിയും എട്ടു റണ്‍സുമായി രോഹന്‍ പ്രേമും ക്രീസില്‍. ഓപ്പണര്‍മാരായ രോഹന്‍ കുന്നമ്മല്‍(26), ജലജ് സക്സേന(16), കൃഷ്ണപ്രസാദ്(4) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തിന് നഷ്ടമായത്. മുംബൈക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി രണ്ടും ഷംസ് മുലാനി ഒരു വിക്കറ്റുമെടുത്തു. ഏഴ് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ ലക്ഷ്യത്തിലെത്താന്‍ കേരളത്തിന് ഇനിയും 270 റണ്‍സ് കൂടി വേണം.

അവസാന ദിവസം ആദ്യ ഓവറില്‍ തന്നെ കേരളത്തിന് വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ജലജ് സക്സേനയെ ആദ്യ ഓവറിലെ അവസാന പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണി ബൗള്‍ഡാക്കി. വണ്‍ഡൗണായി എത്തിയ കൃഷ്ണ പ്രസാദിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. നാലു റണ്‍സെടുത്ത കൃഷ്ണ പ്രസാദിനെ ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്തില്‍ റോയ്സ്റ്റണ്‍ എച്ച് ഡയസ് പിടിച്ചു. 26 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഷംസ് മുലാനിയുടെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് ക്യാച്ച് നല്‍കി മടങ്ങി. ക്രീസിലുള്ള രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും കഴിഞ്ഞാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിലും വിഷ്ണു വിനോദിലുമാണ് കേരളത്തിന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...