നെല്‍ കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന ചിലവ് കുറച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര നെല്‍കൃഷി വികസനം. ഗുണമേന്മയുള്ള വിത്ത്, ജൈവകൃഷിയുപാധികള്‍, ജൈവനിയന്ത്രണകാരികള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഹെക്ടറിന് 550 രൂപ നിരക്കില്‍ സഹായം ലഭിക്കും.
പ്രധാന സീസണുകളില്‍ അറ്റകുറ്റപ്പണി, മീറ്റിംഗ് നടത്തിപ്പ്, പാടശേഖരങ്ങളില്‍ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ തുടങ്ങിയവയ്ക്ക് പാടശേഖര സമിതികള്‍ക്ക് 360 രൂപ തോതില്‍ 50000 രൂപ വരെ സഹായം ലഭിക്കും. ഗ്രാമപഞ്ചായത്ത് /ബ്ലോക്ക്തല പദ്ധതിയുടെ അടിസ്ഥാനത്തില്‍ പാടശേഖരങ്ങളില്‍ നെല്ല് പുഴുങ്ങുന്ന യൂണിറ്റുകളും മിനി റൈസ് മില്ലുകള്‍ സ്ഥാപിക്കാന്‍ സഹായം, പാടശേഖര സമിതിയുടെ ശുപാര്‍ശയോടെ സഹകരണ സംഘങ്ങള്‍, മറ്റ് രജിസ്ട്രേര്‍ഡ് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഒരുപ്പുനിലങ്ങള്‍ ഇരുപ്പൂവാക്കല്‍, കരനെല്‍കൃഷി, സവിശേഷ നെല്ലിനങ്ങളുടെ കൃഷി എന്നിവയ്ക്കും കൃഷു വകുപ്പിന്‍റെ ധന സഹായം ലഭിക്കുന്നതാണ്.