Friday, May 9, 2025 10:31 pm

റബറിന്റെ പ്രതാപം​ തിരിച്ചുവരുന്നു ; ആറു വർഷത്തെ മികച്ച വില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്നവിധം റബർ വില ആറു വർഷത്തെ മികച്ച നിലയിലേക്ക് ഉയർന്നു. ആർ.എസ്.എസ് നാലാം ഗ്രേഡ് റബറിന് കോട്ടയം മാർക്കറ്റിൽ 163 രൂപ ലഭിച്ചു. ഇതിന്​ മുമ്പ് 2014 ജനുവരി ഒന്നിനാണ് റബറിന്​ മികച്ച വില രേഖപ്പെടുത്തിയത്. അന്ന്​ 163.50 രൂപയായിരുന്നു.

ബാങ്കോക്ക് വിപണിയിൽ റബർ വില 179 രൂപയിലെത്തി. വരും ദിവസങ്ങളിൽ രാജ്യാന്തര വില വീണ്ടും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. കഴിഞ്ഞ എട്ട്​ വർഷമായി കേരളത്തിലെ റബർ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്​. വരും ദിവസങ്ങളിൽ റബർ പഴയ പ്രതാപത്തിലേക്ക് തിരികെ പോകാനാണ് സാധ്യത. റബർ വിലയിലെ സർവകാല റെക്കോർഡ് 243 രൂപയാണ് (കോട്ടയം)​. 2011 ഏപ്രിൽ അഞ്ചിനായിരുന്നു ഇത്​. കഴിഞ്ഞ 10 വർഷത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്​ 2016 ​ഫെബ്രുവരി എട്ടിനാണ്​. 91 രൂപയിലേക്കാണ്​ അന്ന്​ വില താഴ്​ന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 12ന്

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന...

മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍...

പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി...

0
ദില്ലി: പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ...

പട്ടാമ്പിയിൽ സിപിഐ -സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

0
പാലക്കാട്: പട്ടാമ്പിയിൽ സിപിഐ -സേവ് സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സേവ്...