കെ.ബി ഗണേഷ് കുമാറിന്റെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബി.പ്രദീപ് കുമാറിന് ജാമ്യം. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ.ബി ഗണേഷ് കുമാർ എം എൽഎയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും നാല് ദിവസം പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട് ബേക്കൽ സ്വേദശിയായ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...