കേ​ന്ദ്രം വ​ഴ​ങ്ങു​ന്നു ; ക​ര്‍​ഷ​ക​രു​മാ​യി രാ​ജ്നാ​ഥ് സിം​ഗ് സം​സാ​രി​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ ക​ര്‍​ഷ​ക സംഘടന​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കം തു​ട​ങ്ങി. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കര്‍ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി അ​നു​ന​യ ച​ര്‍​ച്ച​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രും ബി​ജെ​പി നേ​തൃ​ത്വ​വും അ​നു​ന​യ സ്വ​ര​ത്തി​ലേ​ക്ക് എത്തിയ​ത്. ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ​യു​ടെ ഔദ്യോ​ഗി​ക വ​സ​തി​യി​ല്‍ മന്ത്രി​മാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍, രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ വി​ളി​ച്ച യോ​ഗ​ത്തി​നെ​ത്തി​യ​ത്.

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്റെ പേ​രി​ല്‍ 48 മ​ണി​ക്കൂ​റി​നി​ടെ ബി​ജെ​പി​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ള്‍ ഇ​ത് ര​ണ്ടാം തവണ​യാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്. ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കി​യാ​ണ് അ​മി​ത് ഷാ ​യോഗത്തി​നെ​ത്തി​യ​ത്. നി​യ​മ​ത്തി​ന്റെ  ഉ​ദ്ദേ​ശ​ശു​ദ്ധി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്ര​ത്തി​ന്റെ  ഭാഗത്തു​നി​ന്നും ആ​ദ്യം ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍ വ​ഴ​ങ്ങു​ന്നി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ എ​ന്ത് വേണമെ​ന്ന് ആ​ലോ​ച​ന ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് നേ​താ​ക്ക​ള്‍ പി​രി​ഞ്ഞ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...