ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം സമ്മാനത്തുക 1033 കോടി രൂപയായെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനം വർധന. സിംഗിൾസ് മത്സരജേതാക്കൾക്ക് ഇത്തവണ 52 കോടി രൂപ ലഭിക്കും. കഴിഞ്ഞവർഷം 47.85 കോടി രൂപയാണ് നൽകിയത്. ഓഗസ്റ്റ് 30 മുതലാണ് ഇത്തവണത്തെ യു.എസ്. ഓപ്പൺ ആരംഭിക്കുന്നത്. മിക്സഡ് ഡബിൾസ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. സിംഗിൾസിലെ റണ്ണറപ്പിന് 26.79 കോടി രൂപയാണ് ഇത്തവണ ലഭിക്കുന്നത്. ആദ്യറൗണ്ടിൽത്തന്നെ പുറത്താകുന്ന കളിക്കാരന് 1.33 കോടിയാണ് കിട്ടുന്നത്. ഡബിൾസ് വിജയികൾക്ക് 9.57 കോടിരൂപയാണ് സമ്മാനത്തുക. ഗ്രാൻസ്ലാമുകളിൽ ഏറ്റവുംകൂടുതൽ സമ്മാനത്തുക നൽകുന്നത് യു.എസ്. ഓപ്പണിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























