തിരുവനന്തപുരം : കോവിഡ് 19 ന്‍റെ ദുരിതങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരോടൊപ്പം നിന്ന് വാര്‍ത്തകള്‍ യഥാസമയം ലോകത്തെ അറിയിക്കുകയും ജനങ്ങള്‍ക്ക് ശരിയായ ബോധവത്കരണവും മുന്നറിയിപ്പും നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരാണ്. ഹൈ റിസ്‌ക് ക്യാറ്റഗറിയില്‍ വരുന്ന ഇവര്‍ക്ക് 25 ലക്ഷം രൂപയുടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തക ഇന്‍ഷുറന്‍സ് അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും കേരള മുഖ്യ മന്ത്രി പിണറായി വിജയനും കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സലീം മൂഴിക്കല്‍, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി മാരായ കണ്ണന്‍ പന്താവൂര്‍, കെ കെ അബ്ദുള്ള, സംസ്ഥാന ട്രഷറര്‍ ബൈജൂ പെരുവ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.