2100 ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എപ്രില്‍ 1 മുതല്‍ വിതരണം ചെയ്യും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 2100 ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

15 കിലോ അരി, ഒരു കിലോ ചെറുപയര്‍, ഒരു കിലോ വെളിച്ചെണ്ണ, നൂറു ഗ്രാം മുളകുപൊടി, നൂറു ഗ്രാം മല്ലിപ്പൊടി, ഒരു പാക്കറ്റ് ഉപ്പ്, രണ്ട് സോപ്പ് എന്നിവയടങ്ങുന്ന കിറ്റ് ആണ് വിതരണം ചെയ്യുന്നത്. അര്‍ധ നാടോടികളായ 97 മലമ്പണ്ടാര കുടുംബങ്ങളുള്‍പ്പടെ 2279 ആദിവാസി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരില്ലാത്ത 2100 ആദിവാസി കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നത്.

ജില്ലയിലെ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും വികലാംഗകര്‍ക്കും ഉള്‍പ്പെടെ 1175 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്  കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. 3 കിലോ നുറുക്ക് ഗോതമ്പ്, അര കിലോ വന്‍പയര്‍, അര കിലോ ചെറുപയര്‍, അര കിലോ കടല, അര കിലോ ശര്‍ക്കര, അര കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങുന്നതായിരുന്നു കിറ്റ്. ഇതിനുപുറമെ പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ  ഭക്ഷ്യസഹായ പദ്ധതിയില്‍ (ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാം) ഉള്‍പ്പെടുത്തി ജില്ലയിലെ അര്‍ധ നാടോടികളായ മലമ്പണ്ടാരം കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 15 കിലോ അരി, ഒരു കിലോ ചെറുപയര്‍, ഒരു കിലോ കടല, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങുന്ന കിറ്റുകള്‍ കോളനിയില്‍ എത്തിച്ചു നല്‍കുന്നുണ്ട്. 2020 മാര്‍ച്ച് മാസത്തെ കിറ്റുകള്‍ മാര്‍ച്ച് ആദ്യവാരം തന്നെ നല്‍കി. റേഷന്‍ കാര്‍ഡ് ഇല്ലെങ്കിലും അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും കിറ്റുകള്‍ നല്‍കുന്നുണ്ട്. പൊതുവിതരണ വകുപ്പ് നല്‍കുന്ന റേഷന്‍ വിഹിതത്തിന് പുറമേയാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...