പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഹാക്കത്തോൺ ആരംഭിച്ചത്. ‘ഹാക്ക്’പി 2026 – പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോൺ’ എന്ന പേരിലാണ് ഹാക്കത്തോൺ നടത്തുന്നത്. കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെയും സൈബർഡോമിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ഹാക്കത്തോണിൽ വിദ്യാർത്ഥികൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേറ്റർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് ക്രമസമാധാന പാലകരുമായും വ്യവസായ വിദഗ്ധരുമായും സഹകരിച്ച് സമൂഹത്തിന് പ്രയോജനകരമായ പരിഹാരങ്ങൾ നിർമ്മിക്കാനുള്ള വേദിയാണ് ഒരുക്കുന്നത്.

സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഫോറൻസിക്സ്, കുട്ടികളുടെ സംരക്ഷണം, പൊതുജനസുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, മറ്റ് അത്യാധുനിക സാങ്കേതിക മേഖലകൾ എന്നിവയിലെ യഥാർത്ഥ വെല്ലുവിളികൾ പരിഹരിക്കുന്നതിലാണ് ഹാക്ക് പി 2026 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, അന്വേഷണ മികവ് വർദ്ധിപ്പിക്കുന്നതിനും, ആധുനിക പോലീസ് സംവിധാനത്തിന്റെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

കുട്ടികളെ സംരക്ഷിക്കുന്നതിനും ഓൺലൈൻ ചൂഷണങ്ങൾക്കെതിരെ പോരാടുന്നതിനും ഇന്റലിജന്റ് സാങ്കേതികവിദ്യകളുടെ വളർന്നുവരുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന “ഏജന്റിക് ചൈൽഡ് പ്രൊട്ടക്ഷൻ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് എന്നതാണ് ഹാക്ക്’പി 2026ന്റെ പ്രധാന പ്രമേയം. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യുന്നതിനും, കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഏജന്റിക് എഐ, സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ് എന്നിവയിലധിഷ്ഠിതമായ നൂതന പരിഹാരങ്ങൾ വികസിപ്പിക്കാൻ പങ്കാളികളോട് ആവശ്യപ്പെടുന്നു. ഡിജിറ്റൽ യുഗത്തിൽ ദുർബലരായ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം അന്വേഷണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വളർന്നുവരുന്ന സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഹാക്കത്തോണിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും രാജ്യവ്യാപകമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിൽ ഹാക്ക്’പി 2026 പ്രോബ്ലം സ്റ്റേറ്റ്‌മെന്റ് പിച്ച് റോഡ്‌ഷോ സംഘടിപ്പിക്കും. ഈ സെഷനുകൾ ഈ രംഗത്തെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും, ചലഞ്ച് സ്റ്റേറ്റ്‌മെന്റുകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നേടാനും, സങ്കീർണ്ണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസ്സിലാക്കാനും അവസരമൊരുക്കും. ഹാക്ക്’പി 2026-ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനവും രജിസ്‌ട്രേഷന്റെ തുടക്കവും കേരള പോലീസ് ഡയറക്ടർ ജനറലും സംസ്ഥാന പൊലീസ് മേധാവിയുമായ രാവഡ എ. ചന്ദ്രശേഖർ ഐപിഎസ് 2026 ജൂൺ 11ന് തിരുവനന്തപുരം പേലീസ് ആസ്ഥാനത്ത് വെച്ച് നിർവ്വഹിച്ചു.

ചടങ്ങിൽ സംസ്ഥാന പേലീസ് മേധാവി നവീകരിച്ച കേരള പൊലീസ് സൈബർഡോം വെബ്‌സൈറ്റും പ്രകാശനം ചെയ്തു. ഹാക്ക്’പി 2026-ന്റെ പ്രൊമോഷണൽ ട്രെയിലർ പ്രദർശനവും ഔദ്യോഗിക കാമ്പയിൻ ഫ്ലയർ പ്രകാശനവും ഇതോടൊപ്പം നടന്നു, ഇത് രാജ്യവ്യാപകമായ രജിസ്ട്രേഷൻ കാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങിൽ ഐ.പി.എസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്ത്, മനോജ് എബ്രഹാം, എച്ച്. വെങ്കിടേഷ്, ദിനേന്ദ്ര കശ്യപ്, പി. വിജയൻ, ഉമേഷ് ഗോയൽ എന്നിവരും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പ്രമുഖ അതിഥികളും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....