പത്തനംതിട്ട : കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ജി. ജെയിംസ് നഗറിൽ (പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് ജി ബാലൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ജി. ബാലന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രഗത്ഭ്യം തെളിയിച്ചവരെ മന്ത്രി ആദരിച്ചു. കെ പി പി എസംസ്ഥാന ജനറൽ സെക്രട്ടറി കെ. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കെ പി പി എ സംസ്ഥാന ജോ.സെക്രട്ടറി ശ്രീകുമാർ ചെമ്പകശ്ശേരി, കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് സോമനാഥൻപിള്ള, കെ. ശശീന്ദ്രൻ, ആർ.രാജീവ് എന്നിവർ സംസാരിച്ചു. കെ സി രാധാകൃഷ്ണൻ സ്വാഗതവും ഷണ്മുഖദാസ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറികെ.രാജൻ ഉദ്ഘാടനം ചെയ്തു.സ്വന്തം ചെയർമാൻ ടിവി ചിദംബരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ ഡി ശശിധരൻ സ്വാഗതം ആശംസിച്ചു. കെ സി രാധാകൃഷ്ണൻ, ശശീന്ദ്രൻ, ഉദയമ്മ, അശോകൻ,സോമൻ പൊടിയാടി, ഡി. വാസു, റെജൂബ്ഖാൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ – പി. വി. ചിദംബരൻ (പ്രസിഡന്റ് ), കെ. സി. രാധാകൃഷ്ണൻ (സെക്രട്ടറി )
ട്രഷറർ -സോമൻ പൊടിയാടി ഷണ്മുഖദാസ് വരണാധികാരിയായിരുന്നു.