Saturday, July 5, 2025 12:18 am

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ഉത്ര കേസ് അന്വേഷിച്ച എസ്.പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി എ.അശോകന്‍, മലപ്പുറം എസ്.പി സുജിത്ത് ദാസ് എന്നിവര്‍ക്കും മെഡലുകള്‍ ഉണ്ട്. രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പോലീസ് മെഡലുകള്‍ നല്‍കുന്നത്. ഇതില്‍ 28 വനിതാ പോലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍.ഐ.എ ഉദ്യോഗസ്ഥരും 13 സി.ബി.ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും കേരള, രാജസ്ഥാന്‍ പോലീസ് സേനകളില്‍ നിന്ന് ഒന്‍പത് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് എട്ടും, ബിഹാറില്‍ നിന്ന് ഏഴും, ദില്ലി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും മെഡലിന് അര്‍ഹരായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ഒരാളെ വീതം മെഡലിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...