കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ കേരളാ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. മധ്യപ്രദേശില്‍ നിന്ന് വനിതാ എസ്പി അടക്കം കേരളത്തിലെത്തിയത് പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനായാണ് എന്നാണ് സൂചന. അറസ്റ്റ് ചെയ്യാതെ കൊണ്ടുപോകാനാകും എന്നാണ് കേരളാ പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പെണ്‍കുട്ടിയെ തല്‍ക്കാലം മധ്യപ്രദേശിലേക്ക് വിട്ടയക്കേണ്ടതില്ലെന്നാണ് കേരളാ പോലീസിന്റെ തീരുമാനം. പെണ്‍കുട്ടിയ്ക്ക് സുരക്ഷ നല്‍കാനാണ് ആലോചന. പൂര്‍ണസമയ നിരീക്ഷണം ഉറപ്പുവരുത്താനാണ് കേരളാ പോലീസിന്റെ തീരുമാനം. ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇത് തുടരും.

അതേസമയം, പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. യുവാവിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഹൈക്കോടതി ഉത്തരവ് കൊച്ചി പോലീസ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പോക്സോ കേസ് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്തിയതിന് പിന്നാലെയാണ് പെൺകുട്ടി പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...