Wednesday, July 9, 2025 2:38 am

ഓഫറുകളുടെ പേരിൽ സോഷ്യല്‍ മീഡിയ വഴി പരസ്യം ; വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി കേരളാ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പോലീസ്. ഓൺലൈൻ തട്ടിപ്പുകൾക്കിരയാകുന്നവരിൽ അധികവും വ്യാജ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടിട്ടുണ്ടെന്ന് കേരളാ പോലീസ് പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നുവെന്ന  രീതിയിൽ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഓർഡർ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരളാ പോലീസ് വ്യക്തമാക്കി. ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ്‌ സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയാകും. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പിനെതിരെ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് കേരളാ പോലീസ് മുന്നറിയിപ്പു നൽകി.

വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടാനും തട്ടിപ്പിനിരയാകാനും സാധ്യതയുള്ളതായി കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (Cert-In) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാലറ്റുകൾ അധികാരികമായത് എന്ന് ഉറപ്പാക്കിയ ശേഷം പ്ലേ സ്റ്റോറുകൾ, ആപ്പ് സ്റ്റോറുകൾ വഴി മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. എസ്എംഎസിലൂടെയോ, മറ്റു ലിങ്കുകളിലൂടെയോ, ഇമെയിൽ വഴിയോ അയച്ചുകിട്ടുന്ന ലിങ്കുകൾ വഴി ഒരിക്കലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവേളയിൽ പലതരത്തിലുള്ള പ്രവേശന അനുമതി (access permission ) ആവശ്യപ്പെടാറുണ്ട്. എന്നാൽ അൽപ്പം മുൻകരുതലോടെ ആപ്പുകളെ സമീപിച്ചാൽ സുരക്ഷാഭീഷണി കുറയ്ക്കാനാകും. ആവശ്യമുള്ള പെർമിഷനുകൾക്ക് മാത്രം അനുമതി കൊടുക്കുകയും അല്ലാത്തവ ഡിസേബിൾ ആക്കി വെക്കുകയും ചെയ്യുക. കൂടുതൽ പെർമിഷനുകൾ ചോദിക്കുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

ഏതൊരു ആപ്പുകൾക്ക് താഴെയും ആപ്പുകളുടെ ഡവലപ്പറുടെയും കമ്പനിയുടെ പേരും കോണ്ടാക്ട് ഡീറ്റെയിൽസും ഔദ്യോഗിക വെബ്സൈറ്റ്, ഇ-മെയിൽ വിവരങ്ങളും നൽകിയിരിക്കും. ചെറിയ സ്പെല്ലിംഗ് വ്യത്യാസത്തോടെയായിരിക്കും വ്യാജന്മാർ നൽകിയിട്ടുണ്ടാവുക. സ്പെല്ലിംഗ് നല്ല പോലെ ശ്രദ്ധിച്ചു മാത്രം ഡൗൺലോഡ് ചെയ്യുക. സൈബർ കുറ്റവാളികൾ ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർത്ഥ ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കാനും അവരുടെ സ്മാർട്ട്ഫോണിലേക്ക് ബാക്ക്ഡോർ എൻട്രി അനുവദിക്കാനും കഴിയും. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പായി ആപ്പ് റിവ്യൂ പരിശോധിക്കേണ്ടതുണ്ട്. യൂസർ റിവ്യൂകളും വായിക്കുന്നത് നല്ലതാണ്. വ്യാജ ആപ്പുകളെ തിരിച്ചറിയാൻ യൂസർ റിവ്യൂകൾ കൊണ്ട് സാധിക്കും. മോശം കമന്റുകളും കുറഞ്ഞ റേറ്റിംഗുമായിരിക്കും വ്യാജ ആപ്പുകൾക്കുണ്ടാവുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...