കേരള പോലീസിന്റെ ഹെലികോപ്റ്റർ കരാർ കാലാവധി അവസാനിച്ചു ; പുതിയ ശുപാർശയുമായി ചിപ്സൺ ഏവിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിൻ്റെ കരാർ കാലാവധി അവസാനിച്ചു. ഇതേ തുടർന്ന് ഹെലികോപ്ടർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ പോലീസിന് പുതിയ ശുപാർശ നൽകി. ആവശ്യമുള്ളപ്പോൾ മാത്രം പോലീസിന് ഉപയോഗിക്കാമെന്നും ഒരു മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറക്കാമെന്നുമാണ് ചിപ്സൺ ഏവിയേഷൻ്റെ പുതിയ ശുപാർശ. നിലവിൽ 25 മണിക്കൂർ 80 ലക്ഷം രൂപയ്ക്കാണ് കരാർ പ്രകാരം പറന്നിരുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്സൺ ഏവിയേഷനുമായി കരാറുണ്ടായത്. ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത് വലിയ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഭരണത്തിൽ എത്തിയതിനിടെ ഹെലികോപ്ടറിൻ്റെ കരാർ കാലാവധി അവസാനിച്ചതോടെ കരാർ നീട്ടുമോ എന്നതിൽ ആകാംക്ഷയുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഷ്യൻ ഗെയിംസ് : ചരിത്ര നേട്ടവുമായി മലയാളി ; വിദർഷ കെ. വിനോദിന് ഷൂട്ടിങ്ങിൽ...

0
ടോക്കിയോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ചരിത്ര മെഡൽ. ഷൂട്ടിങ്ങിൽ മലയാളി...

ബംഗാള്‍ എസ്‌ഐആര്‍; തീര്‍പ്പില്ലാതെ കെട്ടിക്കിടക്കുന്നത് 97 ശതമാനത്തിലധികം അപ്പീലുകള്‍

0
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ കെട്ടിക്കിടക്കുന്നത് 97...

കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ

0
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ. കരട്...

എഐ വികസനത്തിന്റെ വേഗം കുറയ്ക്കാൻ ശ്രമം : പ്രമുഖ എഐ കമ്പനികൾക്കെതിരെ അമേരിക്കയിൽ കേസ്

0
വാഷിംഗ്‌ടൺ : എ.ഐ.വികസനത്തിന്റെ വേഗത കുറയ്ക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ...