പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ പകർത്തി, പരിഹസിച്ച് നിരവധി പേർ എത്തിയിരുന്നു. (ആദിപുരുഷിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് കേരള പ്രഭാസ് ആരാധകരുടെ പ്രസ്താവന. ഇപ്പോഴിതാ ചിത്രത്തെ തേജോവധം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള പ്രഭാസ് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം…
‘ആദിപുരുഷ് സിനിമ സോഷ്യൽ നെറ്റ് വർക്കിലൂടെയും സൈബർ മീഡിയകളാലും അതിഭീകരമായ സൈബർ ആക്രമണം നേരിടുകയാണ്. ചിത്രത്തിൻറെ ഏതാനും സെക്കൻറുകൾ വരുന്ന ബാഗ് പോലും തിയറ്ററുകളിൽ നിന്ന് പകർത്തി അവ സൈബർ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകർക്കുക എന്ന ഗൂഢ ലക്ഷ്യം ഇത്തരക്കാരുടെ പ്രവൃത്തിയിൽ ഉണ്ട്. ഇത്തരം പ്രവൃത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുന്നു. ഒരുപാട് പേരുടെ അധ്വാനം ആണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകർക്ക് തീരുമാനിക്കാം. എന്നാൽ ബോധപൂർവം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. തിയറ്ററുകളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ സംഘടന നിയമ നടപടികൾ സ്വീകരിക്കും.’