പത്തനംതിട്ട : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ ദിനം ആചരിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ പരിമിതികളുള്ള ജനാധിപത്യത്തെ ജനപക്ഷമാക്കുന്നതിൽ വിജയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.ജി.ഡി.ജില്ലാ കമ്മിറ്റി വിലയിരുത്തി. മഹാത്മാ ഗാന്ധിജിയെപ്പോലെ ഉമ്മൻ ചാണ്ടിയും ഫലപ്രദമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു എന്നും. അത്തരം രാഷ്ട്രീയമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
അനുസ്മരണ സമ്മേളനത്തിൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ സജീ ദേവി എൽ, സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻറൻമാരായ പ്രൊഫ.ജി.ജോൺ, അബ്ദുൾ കലാം അസാദ്, അഡ്വ.ഷൈനി ജോർജ്ജ്, ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്, ജില്ലാ സെക്രട്ടറി അനുപ് മോഹൻ, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ്മാരായ രാജു പി.റ്റി, കലാധരൻ പിള്ള, നിയോജക മണ്ഡലം സെക്രട്ടറി പ്രകാശ് പേരങ്ങാട്ട്, സബ്കമ്മറ്റി കമ്മിറ്റി കൺവീനറൻമാരായ ജോർജ്ജ് വർഗീസ്, വിജയലക്ഷ്മി ഉണ്ണിത്താൻ, ബിന്ദു ബിനു, സജിനി മോഹൻ, സുധാകുമാരി എന്നിവർ പ്രസംഗിച്ചു.