Thursday, June 27, 2024 9:41 am

കേരള പ്രവാസി അസോസിയേഷൻ യുഡിഎഫിലേക്ക് ; പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്ന് എംഎം ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫിൽ പുതിയ ഘടകകക്ഷികളായി കേരള പ്രവാസി അസോസിയേഷൻ. ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. മൂന്ന് വർഷം മുമ്പാണ് സംഘടന രാഷ്ട്രീയപാർട്ടിയായി റജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് സംഘടനയുടെ ചെയർമാൻ. കേരള പ്രവാസി അസോസിയേഷൻ പാർട്ടി യുഡിഎഫിൽ പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്നും ഘടകകക്ഷിക്ക് തുല്യമാണിതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. അതേസമയം, രണ്ട് മണ്ഡലങ്ങളിലെ പരാജയത്തേക്കുറിച്ച് കമ്മീഷൻ അന്വേഷിക്കുകയാണെന്ന് എംഎം ഹസൻ പറഞ്ഞു.

ഇരു സർക്കാരുകൾക്കും എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായി ജനങ്ങൾ വോട്ട് ചെയ്തു. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തി. ചേലക്കര, പാലക്കാട്‌ മണ്ഡലങ്ങളിൽ പ്രവർത്തനം ഉടൻ തുടങ്ങും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി കെസി ജോസഫ് കമ്മീഷൻ അന്വേഷിക്കുമെന്നും യുഡിഎഫുമായി സഹകരണത്തിന് ഏത് പാർട്ടി വന്നാലും ഗൗരവത്തോടെ എടുക്കുമെന്നും എംഎം ഹസ്സൻ പറഞ്ഞു. ബിജെപിക്കുണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കും. തൃശ്ശൂരിലെ വിജയം വ്യത്യസ്തമാണ്. രാഷ്ട്രീയത്തിന് അതീതമായ ജീവകാരുണ്യ പ്രവർത്തകനാണ് സുരേഷ് ഗോപി. പ്രവാസിപ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ യുിഡിഎഫ് തൃപ്തരല്ലെന്നും എംഎംഹസ്സൻ കൂട്ടിച്ചേർത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന

0
ശ്രീന​ഗർ: ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ദോഡ...

ഗേറ്റിന്‍റെ കമ്പികൾക്കിടെ കുടുങ്ങിയ തെരുവ് നായയ്ക്ക് ഫയർഫോഴ്‌സ് രക്ഷയൊരുക്കി

0
അടൂർ : ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിന്‍റെ കമ്പികൾക്കിടെ കുടുങ്ങിയ തെരുവ് നായയ്ക്ക്...

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം അവഗണനയുടെ നടുവില്‍

0
അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയം അവഗണനയി​ൽ. മഴക്കാലമായതോടെ...

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കാ​യി 2.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സർക്കാർ

0
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ അ​​​വ​​​യ​​​വം മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ...