കേരള പ്രവാസി അസോസിയേഷൻ യുഡിഎഫിലേക്ക് ; പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്ന് എംഎം ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യുഡിഎഫിൽ പുതിയ ഘടകകക്ഷികളായി കേരള പ്രവാസി അസോസിയേഷൻ. ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. മൂന്ന് വർഷം മുമ്പാണ് സംഘടന രാഷ്ട്രീയപാർട്ടിയായി റജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് സംഘടനയുടെ ചെയർമാൻ. കേരള പ്രവാസി അസോസിയേഷൻ പാർട്ടി യുഡിഎഫിൽ പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്നും ഘടകകക്ഷിക്ക് തുല്യമാണിതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. അതേസമയം, രണ്ട് മണ്ഡലങ്ങളിലെ പരാജയത്തേക്കുറിച്ച് കമ്മീഷൻ അന്വേഷിക്കുകയാണെന്ന് എംഎം ഹസൻ പറഞ്ഞു.

ഇരു സർക്കാരുകൾക്കും എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായി ജനങ്ങൾ വോട്ട് ചെയ്തു. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തി. ചേലക്കര, പാലക്കാട്‌ മണ്ഡലങ്ങളിൽ പ്രവർത്തനം ഉടൻ തുടങ്ങും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി കെസി ജോസഫ് കമ്മീഷൻ അന്വേഷിക്കുമെന്നും യുഡിഎഫുമായി സഹകരണത്തിന് ഏത് പാർട്ടി വന്നാലും ഗൗരവത്തോടെ എടുക്കുമെന്നും എംഎം ഹസ്സൻ പറഞ്ഞു. ബിജെപിക്കുണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കും. തൃശ്ശൂരിലെ വിജയം വ്യത്യസ്തമാണ്. രാഷ്ട്രീയത്തിന് അതീതമായ ജീവകാരുണ്യ പ്രവർത്തകനാണ് സുരേഷ് ഗോപി. പ്രവാസിപ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ യുിഡിഎഫ് തൃപ്തരല്ലെന്നും എംഎംഹസ്സൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...