കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ട് വാര്‍ഡുകളിലും യു.ഡി.എഫിന് ജയം. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാര്‍ഡില്‍ മുസ്ലിം ലീഗിലെ ജാഫര്‍ കുന്നത്തേരി 99 വോട്ടുകള്‍ക്ക് ജയിച്ചു.
വയനാട് ബത്തേരി നഗരസഭ പത്തൊന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ അസീസ് മാടാലയാണ് ജയിച്ചത്. കഴിഞ്ഞ വോട്ടെണ്ണല്‍ ദിവസം യന്ത്രത്തിലെ തകരാറുകാരണം പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധത്തില്‍ നഷ്ടമാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രണ്ടിടങ്ങളിലും റീപോളിങ് നടത്തിയത്.