സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമാകും – മരണ നിരക്ക് ഉയരും ; ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വെെറസ് വ്യാപനം കൂടുമ്പോള്‍ മരണ നിരക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ആളുകള്‍ പുറത്തിറങ്ങിയതോടെ രോഗ വ്യാപന സാദ്ധ്യത വര്‍ദ്ധിച്ചു. രോഗവ്യാപനം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സര്‍ക്കാ‌ര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ഊര്‍ജിതമാക്കിയതായും കെ.കെ.ശൈലജ വ്യക്തമാക്കി.

മഹാമാരിക്ക് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രോഗവ്യാപനവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളം ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടെ കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയോ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...