Wednesday, June 26, 2024 7:29 am

റബര്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് ഇടതുപക്ഷം – പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റബര്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് ഇടതുപക്ഷമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോണ്‍ഗ്രസ്, ബിജെപി കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങള്‍ നിരവധി റബര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. റബറിന് 300 രൂപയാക്കിയാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

കേരളത്തെ റബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1,050 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബര്‍ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനും സര്‍ക്കാരിന് സാധിച്ചു. കോട്ടയം വെള്ളൂരിലെ 164 ഏക്കറില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 40 ഏക്കറില്‍ നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്‍ഡര്‍ നടപടികളും ഉടന്‍ കൈക്കൊള്ളുമെന്നും പി രാജീവ് പറഞ്ഞു. അതേസമയം കര്‍ഷകരുടെ പ്രശ്‌നം പറയുമ്പോള്‍ ബിജെപിയില്‍ ചാരി അത് തമസ്‌കരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. റബറിന് 300 രൂപ തറവില ഉറപ്പാക്കിയാല്‍ ബിജെപിക്ക് ഇവിടെ എംപിമാരില്ലെന്ന വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരുമെന്ന തന്റെ പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മാര്‍ പാംപ്ലാനി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ തറവില 250 രൂപയാക്കുമെന്ന് ഉറപ്പു നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നീട് എന്തു ചെയ്തുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്വാറി ഉടമയുടെ കൊലപാതകം ; അന്വേഷണം ജെസിബി ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്, സി.സി.ടി.വി ദൃശ്യങ്ങൾ...

0
തിരുവനന്തപുരം: ക്വാറി ഉടമയുടെ കൊലപാതകം ആസൂത്രിതമായി നടപ്പാക്കിയതാണെന്നു സംശയിക്കുന്നതായി തമിഴ്നാട് പോലീസ്....

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ

0
കോഴിക്കോട് : മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ...

ലോക്സഭാ സ്പീക്കർ വോട്ടെടുപ്പ് ഇന്ന് ; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

0
ന്യൂഡൽഹി: സ്പീക്കർ പദവിയിൽ ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക സമർപ്പിച്ചതിനാൽ...

ശക്തമായ മഴ ; മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

0
മൂന്നാർ: ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്...