റബര്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് ഇടതുപക്ഷം – പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റബര്‍ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് ഇടതുപക്ഷമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോണ്‍ഗ്രസ്, ബിജെപി കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന നയങ്ങള്‍ നിരവധി റബര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. റബറിന് 300 രൂപയാക്കിയാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

കേരളത്തെ റബര്‍ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1,050 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബര്‍ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനും സര്‍ക്കാരിന് സാധിച്ചു. കോട്ടയം വെള്ളൂരിലെ 164 ഏക്കറില്‍ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 40 ഏക്കറില്‍ നിര്‍മാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെന്‍ഡര്‍ നടപടികളും ഉടന്‍ കൈക്കൊള്ളുമെന്നും പി രാജീവ് പറഞ്ഞു. അതേസമയം കര്‍ഷകരുടെ പ്രശ്‌നം പറയുമ്പോള്‍ ബിജെപിയില്‍ ചാരി അത് തമസ്‌കരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. റബറിന് 300 രൂപ തറവില ഉറപ്പാക്കിയാല്‍ ബിജെപിക്ക് ഇവിടെ എംപിമാരില്ലെന്ന വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരുമെന്ന തന്റെ പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മാര്‍ പാംപ്ലാനി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ തറവില 250 രൂപയാക്കുമെന്ന് ഉറപ്പു നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നീട് എന്തു ചെയ്തുവെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...