പത്തനംതിട്ട: ഇന്ത്യൻ ഭരണഘടന നൽകുന്ന പരിരക്ഷകൾ പട്ടികവിഭാഗ ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട തുല്യ പരിരക്ഷയും ഈ വിഭാഗത്തിൻറെ സാമൂഹ്യ നീതിക്കുവേണ്ടി ഭൂമി, തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം, പാർപ്പിടം, ആരോഗ്യം, ഭക്ഷണം, കുടിവെള്ളം ഇവയ്ക്ക് പ്രത്യേക പരിഗണനയും വികസന നയവും ഉറപ്പാക്കാൻ ഭരണഘടനാ സ്ഥാപനങ്ങളും ഭരണാധികാരികളും തയ്യാറാകണമെന്ന് കേരള സംബവർ സൊസൈറ്റി ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടനാ ശിൽപി ഭാരതരത്നം ഡോ. ബാബാസാഹേബ് അംബേദ്കറുടെ അറുപത്തിയാറാമത് അനുസ്മരണം ജില്ലയുടെ വിവിധ കേന്ദ്രങ്ങൾ ആചരിച്ചു.
പത്തനംതിട്ട ടൗൺ ശാഖ സംഘടിപ്പിച്ച ഡോ. ബി ആർ അംബേദ്കർ അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി ടി എം പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ
സംഘടനാ നേതാക്കളായ എം കെ ശിവൻകുട്ടി,വി ആർ രാമൻ, സി എ രവീന്ദ്രൻ, പി കെ രാമകൃഷ്ണൻ, സി കെ രാജൻ, വിനോദ് തുവയൂർ, സന്തോഷ് പട്ടേരി, സി എൻ കേശവൻ, സുനിൽകുമാർ റാന്നി, ഷൈജി പി, പി റ്റി ശശികുമാർ, ശശി തുവയൂർ, എം എൻ രാജൻ, വി ആർ വിശ്വനാഥൻ, അമ്പിളി സന്തോഷ്, സുമാ സുരേഷ്,വിജയമ്മ രാജൻ,രാജമ്മ ഗോപാലൻ, പ്രീതി രാജേഷ്, ശ്രീലത ബിജു, സൂസി രവീന്ദ്രൻ, ലേഖാ സുബാഷ്, നിഖിൽ കെ ബാലൻ, രാജേഷ് പന്തളം, ജ്യോതിഷ് മല്ലശ്ശേരി, കോന്നിയൂർ ആനന്ദൻ,പി കെ നടരാജൻ, ശ്രീജിത്ത് ഗോപി എന്നിവർ പങ്കെടുത്തു.