പത്തനംതിട്ട : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പത്തിന് ലഹരിക്കൂട്ട് – മരണക്കൂട്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ് ഏ.പി ജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ബി, സീനിയർ ലീഡേഴ്സ് ഫോറം പ്രസിഡന്റ് ബി രാജീവ് എന്നിവർ വിഷയം അവതരിപ്പിക്കും.
അടൂർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ മുഖ്യ പ്രസംഗം നടത്തും. ദുരന്തനിവാരണ അതോറിറ്റി മുൻഡയറക്ടർ, ഡോ.കേശവ മോഹന്, സീനിയർ ലീഡേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ ജോർജ് ചാക്കച്ചേരി, വിവേകാനന്ദ ഗ്രന്ഥശാലാ സെക്രട്ടറി, മുരുകേഷ് ടി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ഏ.പി സന്തോഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്മെമ്പർ, സുജിത് എസ്, സീനിയർ ലീഡേഴ്സ്ഫോറം ട്രഷറാർ, കവിയൂർ ബാബു, രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിക്കും.