തിരുവനന്തപുരം :കേരള നിയസഭയുടെ പുതിയ സ്പീക്കറെ നാളെ തെരഞ്ഞെടുക്കും. എ എന്‍ ഷംസീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.യുഡിഎഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ സാദത്തും മത്സരിക്കും. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുക.കഴിഞ്ഞ ഒന്നിന് അവസാനിച്ച നിയമസഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി നാളെ സമ്മേളനം ചേരുക. നാളെ 10ന് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയറിനെ നയിക്കും.
എ എന്‍ ഷംസീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി അന്‍വര്‍ സാദത്താണ് മത്സരിക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മുതല്‍ മറ്റംഗങ്ങള്‍ എന്ന മുന്‍ഗണനാ ക്രമത്തിലാണ് വോട്ടെടുപ്പ് നടക്കുക. തുടര്‍ന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.ഇതിനുശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് പുതിയ സ്പീക്കറെ ഡയസില്‍ എത്തിക്കും. മുഖ്യമന്ത്രിയടക്കമുള്ള സഭാ നേതാക്കളുടെ ആശംസ പ്രസംഗത്തിനും സ്പീക്കറുടെ മറുപടിക്കും ശേഷം ഉച്ചയോടെ സഭ പിരിയും.എംബി രാജേഷ് രാജിവെച്ച് മന്ത്രിയായതിനെ തുടര്‍ന്നാണ് സിപിഐഎം നിയോഗിച്ച എ എന്‍ ഷംസീര്‍ സ്പീക്കര്‍ പദവിയില്‍ എത്തുന്നത്.