കോന്നി മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന റോഡിൽ നായകളെ ഉപേക്ഷിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിൽ നായകളെ വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ ആണ് നായകളെ വാഹനത്തിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചത്. നായകളെ ഇവിടെ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നു കളഞ്ഞതായും പ്രദേശ വാസികൾ പറയുന്നു.

നായകള്‍ ഇപ്പോൾ റോഡിലും പരിസരങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് പരിസരത്ത് നായ ശല്യം വർധിച്ച് വരുന്ന സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ നായകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എഴിലധികം നായകളെ ഉപേക്ഷിച്ചിട്ടുണ്ട്. കോന്നിയുടെ വിവിധ സ്ഥലങ്ങളിൽ തെരുവ് നായ ശല്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. രാത്രിയിൽ പോലീസ് പ്രദേശത്ത് പരിശോധന കർശനമാക്കണമെന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...