ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും രണ്ടുതട്ടിൽ. ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പ്രസിഡൻ്റിനെ അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്. നേരത്തെ വനംവകുപ്പ് ശബരിമലയിൽ മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചിരുന്നു. പെരിയാർ ടൈഗർ റിസർവിൽ ചിത്രീകരണത്തിന് അനുമതി നൽകാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് നടപടിക്കെതിരെ സംവിധായകൻ തരുൺ മൂർത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതുകൂല ഉത്തരവ് ലഭിച്ചില്ല.

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അനുമതി നിഷേധിച്ചത്. അതുകൊണ്ടു തന്നെ ശബരിമല സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. ശബരിമലയും പമ്പയും ഉൾപ്പെടുന്ന പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ആണ് ഉൾപ്പെടുന്നത്. അതേസമയം റാന്നി വനം ഡിവിഷനിൽ അനുമതിയുണ്ട്. നിലക്കൽ വരെയുള്ള പ്രദേശം റാന്നി വനം ഡിവിഷൻ ആണ്. എന്നാൽ ശബരിമലയിൽ പുരാണ സിനിമകൾക്ക് മാത്രം അനുമതി നൽകുകയെന്നതാണ് നിലപാടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. പെരിയാർ ടൈഗർ റിസർവിൽ നിന്ന് മാറിയുള്ള പ്രദേശങ്ങളിൽ നാളെ സിനിമ ചിത്രികരണം ആരംഭിക്കും. സിനിമാ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് നേരത്തെ അനുമതി നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...