അഴിയൂര്‍ ലഹരി കേസില്‍ പോലീസിനെ ന്യായീകരിച്ച്‌ ബാലാവകാശ കമ്മിഷന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ ലഹരി മരുന്നിന് അടിമയാക്കി ലഹരി കടത്തിന് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ബാലവാകാശ കമ്മീഷന്‍ പെണ്‍കുട്ടിയെ കാണാതെ മടങ്ങി. സ്കൂളില്‍ സിറ്റിംഗ് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ കമ്മീഷന്‍ പോലീസിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ തേടുമെന്നാണ് കമ്മീഷന്‍റെ വിശദീകരണം. ലഹരി നല്‍കി തന്നെ ക്യാരിയറാക്കി എന്ന് അഴിയൂരിലെ എട്ടാം ക്ളാസുകാരിയുടെ നടക്കുന്ന വെളിപ്പെടുത്തല്‍.

തനിക്ക് ലഹരി നല്‍കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയ സംഘത്തെക്കുറിച്ചും കേസ് അന്വേഷണത്തില്‍ ചോമ്പാല പോലീസ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ചും പോലീസിലെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം. സ്കൂള്‍ പരിസരങ്ങളില്‍ എക്സൈസ് തുടങ്ങിവെച്ച പരിശോധന. ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ അഴിയൂരിലെത്തിയത്. കുട്ടിയെയോ കുട്ടിയുടെ വീട്ടുകാരെയോ കാണാതെ നേരെ സ്കൂളിലെത്തിയ കമ്മീഷന്‍ സ്കൂള്‍ അധികൃതരില്‍ നിന്നും പോലീസ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി.

പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുളളതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. ലഹരി ഉപയോഗത്തെക്കുറിച്ച്‌ പെണ്‍കുട്ടി തന്നോട് പറഞ്ഞ കാര്യങ്ങള്‍ സിറ്റിംഗില്‍ പങ്കെടുത്ത അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ കമ്മീഷന്‍ ചെയര്‍മാനെ അറിയിച്ചു. സ്കൂളില്‍ വച്ച്‌ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കണ്ട അസ്വഭാവിക മാറ്റങ്ങള്‍ അധ്യാപകരും അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന പൊലീസ് വാദം അതേപടി ആവര്‍ത്തിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അന്വേഷണ സംഘത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കി.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രാസ രഹരിയുടെ സാന്നിധ്യം കണ്ടെത്താനായി നടത്തിയ ഫോറന്‍സിക് പരിശോധന ഫലം വന്നിട്ടുമില്ല. വിശദമായ കൗണ്‍സിലിംഗ് നടത്തിയ ശേഷം വേണം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതെല്ലാം പൂര്‍ത്തിയാകും മുമ്പേയാണ് ഇരയെ കേള്‍ക്കാതെ തന്നെ പോലീസിനെ ന്യായീകരിച്ചുളള കമ്മീഷന്‍റെ പ്രതികരണം. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...

ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍...

ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത പ്രതിഷേധം, സാംസ്കാരിക...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...