തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപ്പെട്ടെന്ന അരോപണങ്ങള്‍ തള്ളി ജൂറി ചെയര്‍മാന്‍ ഗൌതം ഘോഷ്. അവാര്‍ഡ് നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അവാര്‍ഡുകള്‍ പൂര്‍ണ്ണമായും ജൂറി തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വിനയന്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംവിധായകന്‍ വിനയന്‍ 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയര്‍മാനുമായ നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങള്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ എതിര്‍ത്തെന്നാണ് ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സര്‍ക്കാരിനോട് വിനയന്‍ അവശ്യപ്പെട്ടിരുന്നു.