സംസ്ഥാന ചലച്ചിത്ര അവാർഡ് ; രഞ്ജിത്തോ സർക്കാരോ അവാർഡിൽ ഇടപെട്ടിട്ടില്ലെന്ന് ജൂറി ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപ്പെട്ടെന്ന അരോപണങ്ങള്‍ തള്ളി ജൂറി ചെയര്‍മാന്‍ ഗൌതം ഘോഷ്. അവാര്‍ഡ് നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അവാര്‍ഡുകള്‍ പൂര്‍ണ്ണമായും ജൂറി തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വിനയന്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംവിധായകന്‍ വിനയന്‍ 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയര്‍മാനുമായ നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങള്‍ ബാഹ്യസമ്മര്‍ദ്ദത്താല്‍ എതിര്‍ത്തെന്നാണ് ഓഡിയോ സന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സര്‍ക്കാരിനോട് വിനയന്‍ അവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...