പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ പെൻഷൻകാരോടുള്ള ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൽ പത്തനംതിട്ട ജില്ലയിലെ വിവിധ ട്രഷറികൾക്ക് മുന്നിൽ പഞ്ചദിന സത്യാഗ്രഹ സമരം ആരംഭിച്ചു. പത്തനംതിട്ട ഡി സി സി പ്രസിൻറ് പ്രെഫ.സതീഷ് കൊച്ചുപറമ്പിൽ, പത്തനംതിട്ടയിൽ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു.
പെൻഷൻ പരിഷ്ക്കരണ കുടിശിക ഉടൻ അനുവദിക്കുക, 4 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി എ സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ ആരംഭിച്ച പഞ്ചദിന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായാണ് പത്തനംതിട്ടയിലും സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.
കെ എസ് എസ് പി എ പത്തനംതിട്ട നിയോജക മണ്ഡലം പ്രസിഡൻറ് എം പി മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പത്തനംതിട്ട ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ സത്യാഗ്രഹ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കി ഖജനാവ് കാലിയാക്കിയ സംസ്ഥാന സർക്കാർ തുച്ഛവരുമാനക്കാരായ പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ആരോപിച്ചു.
നാല് തവണ കുടിശിഖയായിട്ടും ഡി എ നൽകാത്ത സർക്കാർ നടപടി പെൻഷൻകാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് എസ് പി എ ജില്ലാ പ്രസിഡൻറ് ചെറിയാൻ ചെന്നീർക്കര, കെ ജി റെജി, പി.എ.മീരാപിള്ള, ഏബ്രഹാം വി.ചാക്കോ,ഏബ്രഹാം മാത്യു, എം .കെ.പുരുഷോത്തമൻ ,പ്രൊഫ.ബാബു വർഗീസ് ,ജോൺ തോമസ് മാമ്പ്റ, അബ്ദുൾ കലാം ആസാദ്, റ്റി.ജി.ജോയികുട്ടി, പി.ജോൺ, മുഹമ്മദ് സലീം.കെ.എ.വർഗീസ്, എ.കെ.സുരേന്ദ്രൻ, ഗിവർഗീസ്, കെ.ജി.വിജയ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.