കോട്ടയം: മാര്‍ച്ച് രണ്ടാം വാരം ആരംഭിക്കുന്ന എസ്.എല്‍.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കുരുക്കായി ഐ.ക്യു ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഏറെ. ജില്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇല്ലാത്തതാണ് പ്രശ്നമായിരിക്കുന്നത്. പഠന വൈകല്യമുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പരീക്ഷ എഴുതുവാന്‍ സഹായിയെ ലഭ്യമാക്കണമെങ്കില്‍ ഐ.ക്യു ടെസ്റ്റ് നടത്തി എല്‍.ഡി. സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചതുമായി നിശ്ചിത സമയത്ത് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനാ പ്രയോജനപ്പെടുത്തണമെന്നതാണ് ജില്ലാതല യോഗത്തിന്റെ നിര്‍ദ്ദേശം.
സ്വകാര്യ പരിശോധനാ സര്‍ട്ടിഫിക്കറ്റിനു മാത്രം ഫീസായി 2000 രൂപ വരെ നല്‍കേണ്ടി വരുന്നു. ഇപ്രകാരം പരിശോധിച്ച ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാവേണ്ടതുമുണ്ട്. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മിക്ക ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും മെഡിക്കല്‍ ബോര്‍ഡില്‍ വന്നിരിക്കുവാന്‍ തയ്യാറാവുകയുമില്ല.
നിര്‍ധനരായ രക്ഷിതാക്കള്‍ അവരുടെ തൊഴില്‍ നഷ്ടമാക്കി വിദ്യാര്‍ത്ഥിയുമായി ഒന്നിലേറെ ദിവസം പരിശോധനയ്ക്കും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനുമായി അലയേണ്ടി വരും. സര്‍ട്ടിഫിക്കറ് കിട്ടിയാല്‍ തന്നെ അതാത് ഹെഡ്മാസ്റ്റര്‍മാര്‍ മുഖേന ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസ് വഴി ഡി.പി.ഐ മുമ്ബാകെ എത്തി അംഗീകരിക്കപ്പെട്ടാല്‍ മാത്രമാണ് പരീക്ഷാ സഹായിയെ അനുവദിച്ചു കിട്ടുക.
സമയത്ത് കാര്യങ്ങള്‍ നടന്നുവെങ്കില്‍ മാത്രമെ കാര്യങ്ങള്‍ നടക്കൂ. കോട്ടയം ജില്ലയില്‍ പരീക്ഷ വിരല്‍ തുമ്പിലെത്തിയിട്ടും ഈ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാല്‍ മററു ജില്ലകളില്‍ നടപടികള്‍ അവസാന ഘട്ടത്തില്‍ എത്തിയിട്ടുമുണ്ട്. ഈ വിഷയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥി സൗഹൃദ സമീപനം സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത വിധം പ്രയോഗികവും സൗകര്യപ്രദവുമായ സമീപനം ഉണ്ടാവണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.
എല്ലാ താലൂക്ക് അടിസ്ഥാനത്തിനും പ്രധാന സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ച് വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ വിദ്യാഭ്യാസ ഓഫീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന യോഗത്തില്‍ ജോസ് കെ മാണി എംപിയുടെ പ്രതിനിധി ജയ്സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു. എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം അലവന്‍സ് വിതരണം ചെയ്യണമെന്നും പോലീസ് വകുപ്പുമായി ചേര്‍ന്നുള്ള വിദ്യാര്‍ത്ഥികളുടെ ദിവസേനയുള്ള സ്കൂള്‍ ഹാജര്‍ വിവരം രക്ഷിതാക്കള്‍ക്ക് കൈമാറുന്ന ഫോണ്‍ അലേര്‍ട്ട് സംവിധാനം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































