പന്തളം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചു. 12 -ാം പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കാതെ സർവ്വീസ് പെൻഷൻകാരെ സർക്കാർ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കരിദിനാചരണവും പ്രതിഷേധ യോഗവും നടത്തിയത്. പന്തളം സബ്ബ് ട്രഷറിക്കു മുന്നിൽ നടന്ന പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റിയംഗം ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. 2024 ജൂലൈ ഒന്നിന് നടക്കേണ്ട പെൻഷൻ പരിഷ്ക്കരണം ഒരു വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാതെ സർക്കാർ പെൻഷൻകാരെ വഞ്ചിക്കുകയാണ്. പെൻഷൻ പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ടുപോയി അഞ്ച് വർഷത്തിലൊരിക്കൽ പരിഷ്കരണം എന്ന കീഴ് വഴക്കം ലംഘിക്കുകയാണെന്നും ക്ഷാമാശ്വാസ കുടിശ്ശികപോലും സർക്കാർ നല്‍കുന്നില്ലെന്നും ആർ മോഹൻ കുമാർ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് അലക്സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ വൈ റഹീം റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബി നരേന്ദ്രനാഥ്, നിയോജക മണ്ഡലം സെക്രട്ടറി റ്റി. രാജൻ, എസ് ഷെരീഫ്, രാധാകൃഷ്ണപിള്ള എം. ആർ, കെ കെ ജോസ്, രഞ്ജൻ പി. കെ., ശാന്തി സുരേഷ്, എം. കെ.തോമസ് കുട്ടി, അനിൽ കോശി, ശശിധരകുറുപ്പ്, ജോർജ് തോമസ്, ജേക്കബ് സി ഡാനിയൽ, പ്രൊഫ. അബ്ദുൽ റഹുമാൻ, തങ്കമ്മ ജോൺ, ആർ. മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.