പത്തനംതിട്ട : സർവ്വീസ് പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്തുകൊണ്ട് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനമാചരിക്കുന്നതിൻ്റെ ഭാഗമായി കോഴഞ്ചേരി ട്രഷറിക്ക് മുൻപിൻ നടത്തിയ ധർണ്ണ സംസ്ഥാന കൗൺസിൽ അംഗം പി.എ.മീരാപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഏബ്രഹാം മാത്യു അദ്ധ്യക്ഷത വഹിച്ചു. 2019 ലെ ശബള പരിഷ്കരണ കുടിശിക ശരാശരി 45,000 രൂപ വീതം ഓരോ പെൻഷൻകാർക്ക് ഇനി ലഭിക്കാനുണ്ട്. ത്രിവത്സര മെഡിസപ് പാക്കേജ് ത്രിമാസ പെൻഷൻ പാക്കേജാക്കി 3 ലക്ഷത്തിൻ്റെ പരിരക്ഷ 75,000 ആക്കിയതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.
ക്ഷാമബത്ത കുടിശികയിനത്തിൽ ഓരോ പെൻഷൻകാരനും ശരാശരി മുന്നേകാൽ ലക്ഷം രൂപയാണ് നഷ്ടം വന്നിരിക്കുന്നത്. 79 മാസത്തെ ക്ഷാമാശ്വാസം കുടിശികയായിരിക്കുന്നു. മെഡിസെപ്പിൽ സർക്കാർ വിഹിതവും ഓപ്ഷനും ഇല്ല. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ഹാഷിം, കെ..ജി.റെജി, എം.എ.മുഹമ്മദാലി, റ്റി.എ.ദാമോദരൻ, സന്തോഷ് അലക്സാണ്ടർ, ഹസീന എച്ച്, രാജീവ്, ചന്ദ്രബാബു, തോമസ് മാത്യു, ശിവപ്രസാദ്, നൗഷത് ലാൽ, ഷാജി നാരങ്ങാനം, രഘുനാഥ് എന്നിവർ പ്രസംഗിച്ചു.