Saturday, May 10, 2025 1:39 pm

കേരള സ്റ്റോറി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് നായിക ആദാ ശർമ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് കേരള സ്റ്റോറി നായിക ആദാ ശർമ. ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രത്തെ പരാമർശിച്ചതിനാണ് താരം നന്ദി അറിയിച്ചത്. ‘ചിത്രത്തിന് തിയേറ്ററുകളിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ചിത്രത്തെ പരാമർശിച്ചു. നിരൂപകരും പ്രേക്ഷകരും എന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നു. ഞാൻ സ്വപ്‌നം കണ്ടതിനുമപ്പുറമാണ് ഈ നേട്ടം’- ആദാ ശർമ പറഞ്ഞു. ‘എന്നാൽ ചിലർ ചിത്രത്തെ ഗൂഢ ലക്ഷ്യങ്ങളുള്ള സിനിമയെന്നാണ് ആരോപിക്കുന്നത്. എന്നാൽ ഐഎസ് ഭീകരതയ്‌ക്ക് ഇരയായവരെയും അവരുടെ മാതാപിതാക്കളെയും കണ്ട്, അവരുടെ അനുഭവങ്ങൾ അറിഞ്ഞ് കഴിഞ്ഞാൽ ഈ തെറ്റിദ്ധാരണ മാറും. അവരുടെ സാക്ഷ്യപ്പെടുത്തലുകൾ കണ്ടിട്ടും കേട്ടിട്ടുമാണ് ഇതിനെ ചിലർ എതിർക്കുന്നത്’-ആദാ ശർമ കൂട്ടിച്ചേർത്തു.

‘എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്, കായലുണ്ട്. പക്ഷേ ഇവിടെ ഭീകരവാദവും ഉണ്ട്’ എന്നാണ് നായിക പറഞ്ഞത്. തിയേറ്ററുകളിൽ ബംപർ ഓപ്പണിംഗാണെന്നും പ്രേക്ഷകർ തന്റെ പ്രകടനത്തിൽ കൈയടിക്കുന്നതിൽ നന്ദിയുണ്ടെന്നും നിരവധി തിയേറ്ററുകൾ ഹൗസ്ഫുള്ളാണെന്നുമുള്ള വാർത്തകൾ കേൾക്കുമ്പോൾ സന്തോഷമുണ്ടന്നും താരം പറഞ്ഞു.ഇതിലെ നായികയായ ശാലിനി ആയാണ് ഞാൻ എത്തുന്നത്. എന്നാൽ ഇത് ശാലിനിയുടെ മാത്രം കഥയല്ല. ഒട്ടേറെ പെൺകുട്ടികളുടെ കഥയാണ്. ഭീകരവാദത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുവരാൻ ചിലപ്പോൾ ബ്രെയിൻ വാഷ് ചെയ്യുന്നു. അതല്ലെങ്കിൽ മയക്കുമരുന്ന നൽകുന്നു. നിഷ്‌കളങ്കരായ പെൺകുട്ടികളെ ബ്രെയിൻ വാഷ് ചെയ്യാൻ എളുപ്പമാണ്. അങ്ങനെയല്ലാത്തവർക്ക് മയക്കുമരുന്ന് നൽകേണ്ടിവരും. പിന്നെ കാര്യം എളുപ്പമാണെന്നും താരം പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം നിർത്തിവെച്ചത് സ്വാഗതാർഹം

0
തിരുവനന്തപുരം : ഇന്ത്യ – പാക് സംഘർഷങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ...

കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ പ്രതി റിമാൻഡിൽ

0
പയ്യന്നൂര്‍ : കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ...

ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജം

0
ന്യൂഡൽഹി: ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന്...

പൂവത്തൂർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവ.എൽ.പി.സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടക്കും

0
കോഴഞ്ചേരി : പൂവത്തൂർ 571-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ...