ആശങ്കയ്ക്ക് വിരാമം; കെ.ടി.യുവിൽ അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ ഇയര്‍ ബാക്ക് സിസ്റ്റം താത്കാലികമായി ഒഴിവാക്കി. നിലവിലെ ട5 ( 2024 അഡ്മിഷന്‍) വിദ്യാര്‍ത്ഥികളുടെ ഇയര്‍ ബാക്കാണ് ഒഴിവാക്കിയത്. ഇന്ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇയര്‍ ബാക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പുതിയ സിന്‍ഡിക്കേറ്റിന് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ലെ ബോര്‍ഡ് ഓഫ് ഗവേണന്‍സ് എടുത്ത തീരുമാനമാണ് പുതിയ സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്.

എസ് 5 ഇയർ ഔട്ട് രീതി പിൻവലിക്കണമെന്ന് വിദ്യാർത്ഥി സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകളിലായി 18 ക്രെഡിറ്റ് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് എസ് 5-ലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.കേരള സാങ്കേതിക സര്‍വ്വകലാശാല(കെടിയു) നടത്തിയ നിരന്തര സമരങ്ങളുടെ ഫലമാണിതെന്നാണ് പുതിയ തീരുമാനത്തില്‍ എസ്എഫ്‌ഐ പ്രതികരിച്ചത്. ഇയര്‍ ബാക്ക് സിസ്റ്റം പൂര്‍ണമായി പിന്‍വലിക്കും വരെ സമരം തുടരുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.പിയിലെ യുവജനങ്ങൾ; പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകി

0
ഉത്തർപ്രദേശ്: തൊ,ഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...