രാജ്യത്ത് കടുവകളുടെ എണ്ണം 12 വര്‍ഷത്തിനിടെ ഇരട്ടിയായെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണം 12 വര്‍ഷത്തിനിടെ ഇരട്ടിയായെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.2018 ലെ കണക്ക് അനുസരിച്ച്‌ 2967 കടുവകള്‍ രാജ്യത്തുണ്ടെന്നും പ്രതിവര്‍ഷം ആറ് ശതമാനമെന്ന നിരക്കില്‍ കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.രാജ്യത്ത് കടുവകളുടെ എണ്ണം കുറയുകയാണെന്നും അവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടി അനുപം ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ സത്യവാങ്മൂലം.

ലോകത്ത് ആകെയുള്ള കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. സെന്റ്. പീറ്റേഴ്സ്ബര്‍ഗ് ഉടമ്പടി അനുസരിച്ച്‌ 2022 ആകുമ്പോഴേക്ക് രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടിയാക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2018 ലേ ഈ നേട്ടം കൈവരിക്കാനായി. ഉത്തര്‍പ്രദേശില്‍ പുതിയ കടുവ സങ്കേതം (റാണിപൂര്‍ ടൈഗര്‍ റിസര്‍വ്) ആരംഭിച്ചുവെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി ബോധിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...