തിരുവനന്തപുരം : മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ചൊവാഴ്ച 200 രൂപ വര്‍ധിച്ചു. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.3ശതമാനം വര്‍ധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. യുഎസ് ട്രഷറി ആദായത്തില്‍ കുറവുണ്ടായതും സ്വര്‍ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.