ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; തൃശൂര്‍ സ്വദേശിക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് തൃശൂര്‍ സ്വദേശിക്കെതിരെ പരാതി. തൃശ്ശൂര്‍ ആല്‍പ്പാറ സ്വദേശി സതീഷിനെതിരെയാണ് പരാതി. ഇയാള്‍ 40 ഓളം പേരില്‍ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയതായാണ് പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

പരാതിക്കാരനായ വിലങ്ങന്നൂര്‍ സ്വദേശി ജോണ്‍ പറയുന്നതിങ്ങനെ – തനിക്കും ഭാര്യയ്ക്കും ഹോങ്കോങ്ങില്‍ ജോലി കിട്ടാനായി കഴിഞ്ഞ വര്‍ഷം ജൂണില്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കിയത്. മാര്‍ച്ച്‌ മാസം യാത്രാ ടിക്കറ്റിനായും പണം നല്‍കി. ടിക്കറ്റും വീസയും നല്‍കാമെന്നേറ്റ ദിവസം മുതല്‍ പണം വാങ്ങിയവരെക്കുറിച്ച്‌ ഒരു വിവരവുമില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലമില്ല.

ഹോങ്കോങ്ങ് ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ഷെഫ്, സൂപ്പര്‍വൈസര്‍, മെക്കാനിക് എന്നീ ജോലികള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. നേരത്തെ സതീഷും കൂട്ടരും ഹോംകോങ്ങിലേക്ക് 9 പേരെ കൊണ്ടുപോകുന്നതിനിടെ മക്കാവോയില്‍ വെച്ച്‌ യാത്ര അവസാനിപ്പിച്ചിരുന്നു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അന്ന് യാത്ര മുടങ്ങിയത്. ഈ 9 പേരെ കൊണ്ടു പോയതില്‍ വിശ്വസിച്ചാണ് ബാക്കിയുള്ളവര്‍ പണം നല്‍കിയത്. സംഭവത്തില്‍ അന്വേഷിച്ച്‌ തുടര്‍നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....