തിരുവനന്തപുരം : കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് ബുധനാഴ്ച രേഖപ്പെടുത്തിയതിനു പിന്നാലെ വ്യാഴാഴ്ച വീണ്ടും വർധിച്ച് സ്വർണവില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായി. ഗ്രാമിന് 4485 രൂപയിലും പവന് 35,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
20 ദിവസത്തിനുള്ളിൽ സ്വർണ വിലയിലുണ്ടായ വർധന പവന് 2760 രൂപയാണ്. അതേസമയം രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 0.8 ശതമാനം ഉയർന്ന് 1,791.51 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.7 ശതമാനം ഉയർന്ന് 1,790.40 ഡോളറിലെത്തി.സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1760 ഡോളർ എന്ന നിലയിൽ നിന്ന് അടുത്ത റാലി നടത്തിയെങ്കിലും 1800 ഡോളർ കടമ്പ കടക്കാനായില്ല. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പിന്‍ബലത്തില്‍ൽ വലിയ മുന്നേറ്റം സാധ്യമാക്കുമെന്നു കരുതുന്നതായി വിദഗ്ദർ പറഞ്ഞു.