തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. വെള്ളിയാഴ്ച വില കുത്തനെ ഉയർന്നതിനു പിന്നാലെ ആണ് ശനിയാഴ്ച വില ഇടിഞ്ഞത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ആണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4575 രൂപയും പവന് 36,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 76 രൂപ. സ്വർണം ഗ്രാമിന് 4610 രൂപയിലും പവന് 36,880 രൂപയിലും ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.
സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു ; കനത്ത ചാഞ്ചാട്ടം തുടരുന്നു
RECENT NEWS
Advertisment