തിരുവനന്തപുരം : രണ്ടു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഒരു പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന് രേഖപ്പെടുത്തിയ 35,120 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയാണ്.
രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
RECENT NEWS
Advertisment