ജലജീവന്‍ മിഷൻ പദ്ധതി ; 2024- നകം പൂർത്തിയാക്കാൻ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങളും ജലജീവന്‍ മിഷൻ പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കണമെന്ന് കേന്ദ്രസർക്കാർ. രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ജലജീവന്‍ മിഷൻ പദ്ധതി ആരംഭിച്ചത്. 2024- ലാണ് പദ്ധതി അവസാനിക്കുക. അതിനാൽ, 2024- നകം പദ്ധതി പൂർത്തീകരിക്കണമെന്നാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ, പദ്ധതിയുടെ കാലാവധി നീട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ചില്ലെങ്കിൽ പിന്നീട് പദവി നടത്തിപ്പിന്റെ ചുമതല സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ജലജീവൻ ദൗത്യത്തിന് കീഴിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിന് 9,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം താരതമ്യേന മന്ദഗതിയിലാണ്. അതിനാൽ, നടപടികൾ വേഗത്തിലാക്കണമെന്ന് കേരളത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം : കൊച്ചിയില്‍ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം ; ആലുവയിലേക്കുള്ള വാഹനങ്ങൾ...

0
കൊച്ചി : ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പോലീസ് കസ്റ്റഡിയിൽ...

ആധാറിലെ ജനനത്തീയതി തിരുത്തൽ അനിശ്ചിതത്വത്തിൽ ; അപേക്ഷ സ്വീകരിക്കാതെ സേവനകേന്ദ്രങ്ങൾ

0
ആലപ്പുഴ : ആധാർ കാർഡിലെ ജനനത്തീയതി തിരുത്തലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അവ്യക്തതകളേറെയുള്ളതിനാൽ...

വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; സ്വർണ്ണവും പണവും കാണാനില്ല, കൊല കവർച്ചയ്ക്കിടെയെന്ന് സംശയം

0
നാഗർകോവിൽ : ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത്‌ കൊലപ്പെടുത്തി 20 പവൻ...