ഡല്‍ഹി: ഭൗമ സൂചിക പദവി ലഭിച്ച ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ സംസ്ഥാന പട്ടികയില്‍ കേരളം മുന്നില്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍ നിന്ന് ആറു ഉല്‍പ്പന്നങ്ങള്‍ക്കാണ് ഭൗമ സൂചിക പദവി ലഭിച്ചത്. അട്ടപ്പാടി ആട്ടുകൊമ്പ് അമര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂര്‍ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബഹുമതി ലഭിച്ചത്. ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയെ തിരിച്ചറിയാന്‍ വേണ്ടിയാണ് ഭൗമസൂചിക പദവി നല്‍കുന്നത്.
ബിഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ലഡാക്ക്, അസം എന്നി മറ്റു സംസ്ഥാനങ്ങളിലെ ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും കഴിഞവര്‍ഷം ഭൗമ സൂചിക പദവി ലഭിച്ചു. ബിഹാറില്‍ നിന്നുള്ള മിഥില മഖാന (അക്വാറ്റിക് ഫോക്‌സ് നട്ട്) ജിഐ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു, അതിനുശേഷം മഹാരാഷ്ട്രയില്‍ നിന്നുള്ള അലിബാഗ് വെള്ള ഉള്ളി. തെലങ്കാനയില്‍ നിന്നുള്ള തണ്ടൂര്‍ റെഡ്ഗ്രാം പ്രാദേശിക ഇനം പയര്‍, ലഡാക്കില്‍ നിന്നുള്ള ലഡാക്ക് രക്ത്സെ കാര്‍പോ ആപ്രിക്കോട്ട്, അസമില്‍ നിന്നുള്ള ഗാമോസ കരകൗശല വസ്തുക്കളും ബഹുമതിക്കായി തിരഞ്ഞെടുത്തു.