കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓണാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം 2025 നടത്തി. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കലാ, കായിക മത്സരങ്ങൾ, മെഗാ ഗാനമേള, വ്യാപാര സംഗമവും – ചർച്ചയും ഓണ സൽക്കാരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടത്തി. നഗരത്തിലെ ട്രാഫിക്ക് സംവിധാനം താറുമാറായത് കമ്പോളത്തെ ബാധിച്ചുവെന്നും മേൽപ്പാലത്തിന്റെ സർവ്വീസ് റോഡുകൾ എത്രയും വേഗം തുറന്ന് നൽകണമെന്നും നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓണക്കാലത്ത് ഇനിയും പ്രയാസമുണ്ടാകാത്ത തരത്തിൽ പരിഹാരം ഉണ്ടാക്കുവാൻ ശ്രമിക്കുമെന്നും ജില്ലാ കളക്ടർ മറുപടി നൽകിയത് ഹർഷാരവത്തോടെ വ്യാപാര മേഖല സ്വീകരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് ഷാജി മാത്യു, യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, ട്രഷറാർ ബെന്നി ഡാനിയേൽ, ഏബ്രഹാം പരുവാനിക്കൽ. കെ. എസ്സ്. അനിൽകുമാർ, സൂര്യ ഗിരീഷ്, അശ്വിൻ മോഹൻ, ലാലു മറ്റപ്പള്ളിൽ, സുരേഷ് ബാബു, തമ്പി കെ.പി., ഇസ്മായിൽ മൾബറി തുടങ്ങിയവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടിഎഫ് വില വർദ്ധനവ് വിമാന സർവീസുകളെ ബാധിക്കും; ആകാശയാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും

0
ന്യൂഡല്‍ഹി:വിമാന ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന് ഒരു വർഷം...

0
മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ...

0
കൊച്ചി: മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട്...