റാന്നി: നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളുടെയും വില്പനയ്‌ക്കെതിരെ നടപടിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെച്ചൂച്ചിറ യൂണിറ്റ്. വ്യാപാരി വ്യവസായി വെച്ചൂച്ചിറ യൂണിറ്റിന്റ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന കർശനമായി തടയുന്നതിനുള്ള നടപടികളാണ് യൂണിറ്റ് കമ്മിറ്റി എടുത്തിരിക്കുന്നത്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഈ സ്ഥാപനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങളോ മറ്റു ലഹരി വസ്തുക്കളോ വിൽക്കുന്നതല്ല എന്ന ബോർഡ് സ്ഥാപിക്കും. ഏതെങ്കിലും വ്യാപാര സ്ഥാപനം നിയമ വിരുദ്ധ പ്രവർത്തനം നടത്തിയാൽ സംഘടനയുടെ അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകളുടെ ഉദ്ഘാടനം സബ് ഇൻസ്‌പെക്ടർ വി. പി. സുഭാഷ് നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വെച്ചൂച്ചിറ യൂണിറ്റ് പ്രസിഡണ്ട് അലക്സ് തെക്കേപ്പറമ്പിൽ, സെക്രട്ടറി ഷൈനു ചാക്കോ, വൈസ് പ്രസിഡണ്ട് ജോസ് ജോസ് സംഗീത, ട്രഷറർ ബിജു നീലിമ, സിജോ ജോസ്, ശ്രീകാന്ത്,അഞ്ജന എന്നിവർ പ്രസംഗിച്ചു.
പുകയില ഉത്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വില്പനയ്‌ക്കെതിരെ നടപടിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെച്ചൂച്ചിറ യൂണിറ്റ്
RECENT NEWS
Advertisment