തിരുവനന്തപുരം: കേരളത്തിലെ ചെറുകിട വ്യാപാരികള്‍ ചതിക്കപ്പെടുകയാണോ ?. വ്യാപാരികളുടെ പേരില്‍ നിരവധി സംഘടനകളാണ് ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ് ഒറിജിനല്‍…ഏതാണ് വ്യാജന്‍ എന്ന് സാധാരണക്കാരായ വ്യാപാരികള്‍ക്ക് തിരിച്ചറിയാനും കഴിയുന്നില്ല. പേരുകൊണ്ട് എല്ലാംഒരുപോലെ തന്നെ. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരില്‍ ഇന്ന് കേരളത്തില്‍ നിരവധി സംഘടനകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പലതും കച്ചവടക്കാരില്‍ നിന്നും പിരിവെടുക്കാന്‍ മാത്രമുള്ള സംഘടനകളായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇത് ആരാണെന്ന് വ്യാപാരികള്‍ക്കറിയില്ല. അതുകൊണ്ടുതന്നെ വ്യാപാരികള്‍ ചതിക്കപ്പെടുകയാണ്.
തങ്ങളാണ് വ്യാപാരികളുടെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന സംഘടനയുടെ മിക്ക യൂണിറ്റുകളിലും കണക്കില്ല, റിപ്പോര്‍ട്ട് ഇല്ല, ബാങ്ക് അക്കൌണ്ട് ഇല്ല…..എന്നാല്‍ പിരിവിന് ഒരുകുറവും ഇല്ല. പിരിച്ചെടുക്കുന്നപണം ആരുടെയൊക്കെയോ ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റുന്നു എന്ന് വ്യാപാരികള്‍തന്നെ പറയുന്നു. ചിട്ടിയും സഹായനിധിയും വന്‍ തട്ടിപ്പാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങളും പിന്നാലെ നല്‍കാം. വ്യക്തമായ കണക്കുകള്‍ ഒന്നിനുമില്ല. ഏതാനും ചില ഭാരവാഹികള്‍ പറയുന്നതാണ് കണക്ക്. നറുക്കെടുപ്പ് നടത്തി പണം കൊടുക്കണമെങ്കില്‍ അതിനു gst നല്‍കണം. എന്നാല്‍ അങ്ങനെ ഒരുകാര്യം നേതാക്കള്‍ക്കറിയില്ല. അറിയില്ലെന്ന് നടിക്കുന്നതും ആകാം. എന്തായാലും അഴിമതിയുടെ മൈതാനമായി മാറിക്കഴിഞ്ഞു കേരളത്തിലെ ചെറുകിട വ്യാപാരമേഖലയിലെ സംഘടനകള്‍… >>>> തുടരും..