ദുരിതാശ്വാസ ക്യാമ്പുകളില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ശുദ്ധജല വിതരണം നടത്തി

For full experience, Download our mobile application:
Get it on Google Play

എടത്വ: കലിതുള്ളിയെത്തിയ കാലവർഷം കുട്ടനാടിനെ മുക്കിയെങ്കിലും മഴയ്ക്ക് ശമനം ഉണ്ടായതുമൂലം ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. മിക്ക പഞ്ചായത്തിലും ആരംഭിച്ച ദുരിതാശ്വസ ക്യാമ്പിൽ നിരവധി കുടുംബങ്ങളാണ് എത്തിയത്. നൂറുകണക്കിന് കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം തേടി. മുട്ടാർ, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തിലാണ് കാര്യമായ ദുരിതം നേരിടേണ്ടി വന്നത്. കാലവർഷം എത്തും മുൻപേ വീശിയടിച്ച ശക്തമായ കാറ്റിൽ അപ്പർ കുട്ടനാട്ടിൽ നൂറിലേറെ വീടുകൾ തകർന്നു. 25 ഓളം വീടുകൾ താമസയോഗ്യമല്ലാത്ത നിലയിലുമായി. കിണറുകളിൽ മലിനജലം ഉറവയായി ഇറങ്ങിയത് മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് ഈ പ്രദേശങ്ങളിൽ അനുഭവിക്കുന്നത്. പല വാർഡുകളിലും പൊതു ടാപ്പുകൾ ഇല്ല. തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് മൂലം ഏക ആശ്രയം മഴ വെള്ളം മാത്രമായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ശുദ്ധജല വിതരണം നടത്തി. ‘സ്നേഹ തീർത്ഥം’ പദ്ധതിയുടെ ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ, കൺവീനർ വിൻസൻ കടുമത്തിൽ, റെന്നി തോമസ് തേവേരിൽ എന്നിവർ നേതൃത്വം നല്കി. തലവടി ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂൾ, ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയം, എഡിയുപി സ്ക്കൂൾ, സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം എന്നീ സ്ഥലങ്ങളില്‍ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ് കുടിവെള്ളം വിതരണം ചെയ്തത്.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാൽ ക്ലബ് അംഗങ്ങളുടെ സേവനത്തെ അഭിനന്ദിച്ചു. വയനാട് പ്രകൃതി ദുരന്തത്തിൽ ലയൺസ് 318 ബി ഡിഡ്ടിക്ടിൽ ഏറ്റവും ആദ്യം സഹായമെത്തിച്ച ക്ലബ് ആണ് എടത്വ ടൗൺ ലയൺസ് ക്ലബ്. വീടും പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് വേണ്ടി ആദ്യ സംഭാവന നല്കിയതും എടത്വ ടൗൺ ലയൺസ് ക്ലബ് ആണ്. എടത്വ ടൗണിന്റെ നേത്യത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം എന്നിവർ അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....