പാലക്കാട് : കൂര്‍മ്പാച്ചിമലയെയും ബാബുവിനെയും മലയാളികള്‍ മറക്കുമോ? കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ബാബുവിന്‍റെ കൂര്‍മ്പാച്ചിമലകയറ്റത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനാണ് ബാബു ഒരു സംഘം കൂട്ടുകാരുമൊത്ത് മല കയറാന്‍ എത്തി ബാബു മലയില്‍ കുടുങ്ങിയത്. 45 മണിക്കൂറാണ് ബാബു ഒറ്റയ്ക്ക് മലമുകളിലെ ഒറ്റപ്പെട്ട ഗുഹമാതിരിയുള്ള സ്ഥലത്ത് അകപ്പെട്ടത്. കരസേന എത്തിയാണ് ബാബുവിനെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനു സര്‍ക്കാരിനു ചിലവ് വന്നത് അറുപത് ലക്ഷത്തോളം രൂപയാണ്.
കേരളത്തിലെ ഫയര്‍ഫോഴ്സും വനംവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയുമൊക്കെ നോക്കുകുത്തിയായി മാറുകയായിരുന്നു ഈ സംഭവത്തില്‍. ബാബുവിനെ രക്ഷിക്കാനോ ബന്ധപ്പെടാനോ ആര്‍ക്കും കഴിഞ്ഞില്ല. സംഭവം വിശകലനം ചെയ്ത് സുരക്ഷാ സന്നാഹങ്ങളുമായി കരസേന എത്തിയതോടെ ബാബു സുരക്ഷിതനായി നിലത്തെത്തി. ഇത്തരമൊരു ദുരന്തം വന്നാല്‍ കേരളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിസ്സഹായരായി നില്‍ക്കേണ്ടി വരും എന്ന് മലയാളികള്‍ മനസിലാക്കിയ സമയം കൂടിയായി ബാബു മലമുകളില്‍ കുടുങ്ങി സംഭവം.
ബാബുവിനെ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയെങ്കിലും മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് അടുത്തെത്താനോ രക്ഷിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. കേരളത്തിന്‍റെ രക്ഷാസംവിധാനങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ഒടുവില്‍ സര്‍ക്കാര്‍ കരസേനയുടെ സഹായം തേടിയത്. രക്ഷാപ്രവര്‍ത്തനത്തിനു ഇടയ്ക്ക് ദൗത്യസേനയ്ക്ക് ബന്ധപ്പെടാന്‍ ഹാം റേഡിയോയുടെ സഹായം വേണ്ടിവന്നു. മൊബൈല്‍ റേഞ്ച് കിട്ടാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാക്കി. ഒടുവിലാണ് കരസേനയുടെ സഹായം എത്തിയത്.
ഫെബ്രുവരി ഏഴിനാണ് ബാബുവും സുഹൃത്തുകളും മല കയറാന്‍ തുടങ്ങിയത്. അന്നേ ദിവസം തന്നെ ബാബു മലയില്‍ കുടുങ്ങുകയും ചെയ്തു. സുഹൃത്തുക്കള്‍ ക്ഷീണിച്ച് നിന്നപ്പോള്‍ ബാബു ഒറ്റയ്ക്ക് സധൈര്യം മല കയറുകയായിരുന്നു. തന്‍റെ മൊബൈല്‍ ഫോണിലാണ് ബാബു മലയില്‍ കുടുങ്ങിയ വിവരം കൂട്ടുകാരെ അറിയിച്ചത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. പിറ്റേന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തങ്ങള്‍ ഉഷാറായത്. ദേശീയ ദുരന്തനിവാരണ സേനയും രംഗത്ത് വന്നെങ്കിലും ബാബുവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് മൂന്നുമണിയോടെ കൊച്ചിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലിക്കോപ്റ്റര് എത്തി ബാബു കുടുങ്ങിയയിടം കണ്ടെത്തി.
മുഖ്യമന്ത്രി കരസേനയുടെ സഹായം തേടി. അന്ന് രാത്രി കരസേന എത്തി. ഊട്ടി വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍നിന്നാണ് കരസേനയെത്തിയത്. മലമുകളില്‍ കയറി താഴേയ്ക്ക് തൂങ്ങിയിറങ്ങിയ കരസേന ബാബുവുമായി സംസാരിച്ചു. ഫെബ്രുവരി ഒന്‍പതിന് രാവിലെ എട്ടുമണിയോടെ വടംകെട്ടി ഇറങ്ങിയ സേനാംഗം ബാബുവിനെ രക്ഷപെടുത്തി മലമുകളില്‍ എത്തിച്ചു. ഹെലിക്കോപ്റ്ററിലാണ് ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്.
കൂർമ്പാച്ചിമലയില്‍ അതിക്രമിച്ചുകയറിയെന്ന കേസില്‍ ആര്‍. ബാബുവിനെതിരെ കേസ് എടുത്തെങ്കിലും നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല. വനസംരക്ഷണ നിയമപ്രകാരം ആറുമാസം തടവോ 25,000 രൂപ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബാബുവിനെതിരെ കേസ് എടുത്തത്. പിഴ തുക സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്നാണ് സൂചന.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.