പീരുമേടിൽ ലോകത്തിലെ ഏറ്റവും ചെറിയ ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് ആടിൻ്റെ ഉടമ ലിനു പിറ്ററിന് സമ്മാനിച്ചു. കുട്ടിക്കാനം എം. ബി.സി കോളേജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ലിനു പീറ്ററിൻ്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാട് കറുമ്പിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. മുമ്പ് യു. ആർ. എഫ് ലോക റെക്കോർഡ് കറുമ്പി സ്വന്തമാക്കിയിരുന്നു. ഗിന്നസ് സർട്ടിഫിക്കറ്റ്
ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫും പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശനും ബാഡ്ജ് ഗിന്നസ് മാട സാമിയും മെമ്പർഷിപ്പ് കാർഡ് ഗിന്നസ് അശ്വിൻ വാഴുവേലിലും സമ്മാനിച്ചു. നാൽപത് സെൻ്റിമീറ്റർ മാത്രമാണ് നാല് വയസ് പൂർത്തിയായ ഈ പെണ്ണാടിൻ്റെ ഉയരം. എട്ട് മാസം പ്രായമുള്ള കുട്ടിയും തള്ളയും പൂർണ്ണ ആരോഗ്യവതികളാണ്. കൂടാതെ കറുമ്പി 4 മാസം ഗർഭിണിയുമാണ്.

ഗിന്നസ് റിക്കാർഡിൻ്റെ മാർഗനിർദേശമനുസരിച്ചുള്ള പ്രക്രിയകൾ പൂർത്തിയാക്കി രേഖകൾ പരിശോധിച്ച ശേഷമാണ് ഗിന്നസ് പ്രഖ്യാപനം നടത്തിയത്. ക്ഷീര കർഷകനായ ലിനു 15 വർഷം മുമ്പാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള രണ്ട് പെണ്ണാടിനെയും ഒരു മുട്ടനെയും വാങ്ങുന്നത്. ഇപ്പോൾ 4 ആൺ അടുകളും 13 പെൺ ആടുകളും 20 കുഞ്ഞുങ്ങളും ഉണ്ട്. മൂന്ന് നിറങ്ങളിലാണ് ആടുകൾ. കറുപ്പും വെളുപ്പും. ഇണചേർക്കുമ്പോൾ ഒരോ തവണയും ഒരോ ആണാടിനെ ഉപയോഗിക്കുന്നു. വംശഗുണം നിലനിർത്താനാണിങ്ങനെ ചെയ്യുന്നത്. പൊക്കം കുറഞ്ഞ ആടിൻ്റെ അമ്മയും കുഞ്ഞും ഉണ്ട്. കുട്ടിക്ക് നാലുമാസം പ്രായം ആയി. തള്ളയാട് ഗർഭിണിയാണ്. താൻ വളർത്തുന്ന എല്ലാ ജീവജാലങ്ങളുടെയും വംശ ഗുണം നിലനിർത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറും സഹായികളും ആണ് ആടിന്റെ പ്രായം, ബ്രീഡ്, അളവുകൾ ഇതെല്ലാം രേഖപ്പെടുത്തിയത്. വണ്ടിപെരിയാർ മൃഗാശുപത്രിയിലെ സർജൻ ഡോ. ശിൽപ വി.എസ്, ഫിൽഡ് ഓഫിസർമാരായ ജയൻ കെ, രാജ്.എ. വി എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ദിനേശൻ, ഗിന്നസ് ജേതാക്കളായ സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ, മാട സാമി, വാർഡംഗം ശാന്തി രമേഷ്, എം.ബിസി കോളജ് പ്രിൻസിപൽ ഡോ. വി.ഐ ജോർജ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. എലിയാസ് ജാക്സൺ, അനിഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...